പ്രശസ്തയാകാന്‍ കൊതിച്ച അധ്യാപിക ഒടുവില്‍ എത്തിച്ചേര്‍ന്നത് കുപ്രശസ്തിയില്‍! 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികതയ്ക്കായി ഉപയോഗിച്ചതിന് ആറ് വര്‍ഷം ജയില്‍

google news
പ്രശസ്തയാകാന്‍ കൊതിച്ച അധ്യാപിക ഒടുവില്‍ എത്തിച്ചേര്‍ന്നത് കുപ്രശസ്തിയില്‍! 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികതയ്ക്കായി ഉപയോഗിച്ചതിന് ആറ് വര്‍ഷം ജയില്‍

പ്രശസ്തരാകാന്‍ കൊതിക്കുന്നവരുടെ എണ്ണം ഇക്കാലത്ത് ഒരു ചെറിയ കാര്യമല്ല. എത്രയും പെട്ടെന്ന് പ്രശസ്തരാകാന്‍ എന്തും ചെയ്യുന്ന അവസ്ഥയിലേക്കാണ് സോഷ്യല്‍ മീഡിയയും, മറ്റ് ആപ്പുകളും ചേര്‍ന്ന് ആളുകളെ എത്തിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയെ ലൈംഗികതയ്ക്കായി ഉപയോഗിച്ച് പിടിക്കപ്പെട്ട ഈ അധ്യാപികയും ഇത്തരത്തിലുള്ള വ്യക്തിയായിരുന്നുവെന്നാണ് ഇപ്പോള്‍ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

അധ്യാപി കാന്‍ഡിസ് ബാര്‍ബര്‍ ചെറുപ്പം മുതല്‍ പ്രശസ്തയാകാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി എന്തും ചെയ്യുന്ന രീതിയായിരുന്നു ഇവര്‍ക്കെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. വീട്ടുകാര്‍ക്ക് തീയേറ്റര്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ പണമില്ലാതിരുന്നിട്ടും ഇതിനായി സഹായിക്കണമെന്ന് ഇവര്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അഭിനയിച്ച് പ്രശസ്തയാകാമെന്ന മോഹവും ആവശ്യത്തിന് മികവില്ലാത്തതിനാല്‍ ഇല്ലാതായി.

ഒടുവില്‍ അധ്യാപികയായി മാറിയെങ്കിലും ശ്രദ്ധ നേടാനുള്ള ശ്രമങ്ങളില്‍ നിന്നും ഇവര്‍ പിന്‍മാറിയില്ല. ഇതിനായാണ് സെക്‌സ് ഇവര്‍ വിനിയോഗിച്ചത്. 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഉപയോഗപ്പെടുത്തുമ്പോഴും ശ്രദ്ധാകേന്ദ്രമായി മാറാനുള്ള ശ്രമങ്ങളാണ് കുഴപ്പത്തില്‍ ചാടിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

സ്‌കൂളില്‍ വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ആറ് വര്‍ഷവും, രണ്ട് മാസവും ശിക്ഷയാണ് കോടതി ബാര്‍ബറിന് വിധിച്ചത്.

The post പ്രശസ്തയാകാന്‍ കൊതിച്ച അധ്യാപിക ഒടുവില്‍ എത്തിച്ചേര്‍ന്നത് കുപ്രശസ്തിയില്‍! 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികതയ്ക്കായി ഉപയോഗിച്ചതിന് ആറ് വര്‍ഷം ജയില്‍ first appeared on Keralaonlinenews.

Tags