പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; കത്തിയും, കോടാലിയും ഉപയോഗിച്ച് അക്രമം

google news
പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; കത്തിയും, കോടാലിയും ഉപയോഗിച്ച് അക്രമം

പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷ വിശ്വാസികള്‍ക്കും എതിരായ അക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഹിന്ദു കുടുംബത്തില്‍ പെട്ട അഞ്ച് പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അബുദാബി കോളനിയിലെ വീട്ടിലാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ കഴുത്ത് മുറിച്ചിരിക്കുന്നത്. റാഹിം യാര്‍ ഖാന്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊലപാതകം നടത്താനായി അക്രമികള്‍ ഉപയോഗിച്ച ചില ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിയും, കോടാലിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മേഘ്‌വാല്‍ ഹിന്ദു വിഭാഗത്തില്‍ പെട്ട രാം ചന്ദ് എന്നയാളാണെന്ന് സോഷ്യല്‍ ആക്ടിവിസ്റ്റ് ബീര്‍ബല്‍ ദാസ് പറഞ്ഞു. 35 വയസ്സുള്ള ഇദ്ദേഹം തുന്നല്‍ക്കട നടത്തുകയായിരുന്നു. കൂട്ടക്കൊല അരങ്ങേറിയതോടെ പ്രദേശവാസികള്‍ ഞെട്ടലിലാണ്.

The post പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; കത്തിയും, കോടാലിയും ഉപയോഗിച്ച് അക്രമം first appeared on Keralaonlinenews.

Tags