വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയും: പോസ്റ്റര്‍ വിവാദത്തില്‍ മന്ത്രി എ കെ ബാലന്‍

google news
വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയും: പോസ്റ്റര്‍ വിവാദത്തില്‍ മന്ത്രി എ കെ ബാലന്‍

പോസ്റ്റര്‍ വിവാദത്തില്‍ വൈകാരികമായി പ്രതികരിച്ച് മന്ത്രി എ കെ ബാലന്‍. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും ബാലന്‍. ഇവരുടെ ലക്ഷ്യം നാട്ടുകാര്‍ക്കറിയാമെന്നും മന്ത്രി പറഞ്ഞു.പോസ്റ്ററില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ശുദ്ധ ഭോഷ്‌കത്തരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. ജനാധിപത്യ പ്രക്രിയയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടക്കുന്നത്. പിബി അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം 10ാം തീയതിയാണുണ്ടാകുക. അതുവരെ നിര്‍ദേശങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആയിരിക്കും തീരുമാനം ഉണ്ടാകുക. ഒരു സ്ഥാനാര്‍ത്ഥിയെയും തീരുമാനിച്ചിട്ടില്ലെന്നും എ കെ ബാലന്‍.

സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും. അധികാരമില്ലാതെ പറ്റില്ലെന്ന ചിന്താഗതി എല്‍ഡിഎഫ് തുടര്‍ഭരണം ഇല്ലാതാക്കും. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു.

The post വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയും: പോസ്റ്റര്‍ വിവാദത്തില്‍ മന്ത്രി എ കെ ബാലന്‍ first appeared on Keralaonlinenews.