ഡല്‍ഹിയില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍

google news
ഡല്‍ഹിയില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്‌കൂളുകളും 1,700 പ്രൈവറ്റ് സ്‌കൂളുകളുമുണ്ട്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

അടുത്ത അധ്യായന വര്‍ഷം 20 മുതല്‍ 25 വരെ സ്‌കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷന്‍ ഉപേക്ഷിച്ച് പുതിയ ബോര്‍ഡിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനഅധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും പുതിയ നടപടി സ്വീകരിക്കുക

നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോര്‍ഡിന് കീഴില്‍ സ്വമേധയാ അഫിലിയേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

The post ഡല്‍ഹിയില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍ first appeared on Keralaonlinenews.