ബംഗാളില്‍ അസംതൃപ്തരായ മൂന്ന് തൃണമൂല്‍ നേതാക്കള്‍ കൂടി ബിജെപിയിലേക്ക്

google news
ബംഗാളില്‍ അസംതൃപ്തരായ മൂന്ന് തൃണമൂല്‍ നേതാക്കള്‍ കൂടി ബിജെപിയിലേക്ക്

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ചൂടിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. തൃണാമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അസംതൃപ്തരായ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മമത ബാനര്‍ജിയുടെ വിശ്വാസ്തനായിരുന്ന മുന്‍ എംപി ദിനേശ് ത്രിവേദി, ദിനേശ് ബജാജ്, ജട്ടു ലഹ്രി എന്നിവര്‍ ബിജെപി അംഗത്വമെടുത്തു. ദിനേശ് ത്രിവേദി നന്ദി കെട്ടവനെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും തൃണാമൂല്‍ വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ മോദി നാളെ പ്രചാരണത്തിനായി ബംഗാളില്‍ എത്തും. പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലിക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ബിജെപി നേതാക്കള്‍ ഗൃഹ സന്ദര്‍ശനം നടത്തി റാലിയിലേക്ക് ആളുകളെ ക്ഷണിക്കുന്നുണ്ട്. പത്ത് ലക്ഷത്തോളം പേരെ ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം.

The post ബംഗാളില്‍ അസംതൃപ്തരായ മൂന്ന് തൃണമൂല്‍ നേതാക്കള്‍ കൂടി ബിജെപിയിലേക്ക് first appeared on Keralaonlinenews.

Tags