സംസ്ഥാനത്തെ 43 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

google news
സംസ്ഥാനത്തെ 43 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

കേരളത്തിൽ ബുധനാഴ്ച 5659 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂർ 357, തിരുവനന്തപുരം 353, തൃശൂർ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസർഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ആർക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 71 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 94,00,749 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3663 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 832, കോഴിക്കോട് 734, കോട്ടയം 460, കൊല്ലം 475, മലപ്പുറം 392, പത്തനംതിട്ട 350, ആലപ്പുഴ 355, കണ്ണൂർ 270, തിരുവനന്തപുരം 250, തൃശൂർ 327, ഇടുക്കി 293, വയനാട് 232, പാലക്കാട് 99, കാസർഗോഡ് 77 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, എറണാകുളം 6, കോഴിക്കോട് 4, കൊല്ലം 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, പാലക്കാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 195, പത്തനംതിട്ട 705, ആലപ്പുഴ 299, കോട്ടയം 288, ഇടുക്കി 377, എറണാകുളം 739, തൃശൂർ 428, പാലക്കാട് 175, മലപ്പുറം 530, കോഴിക്കോട് 594, വയനാട് 69, കണ്ണൂർ 206, കാസർഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 72,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,29,452 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,315 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,02,196 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,119 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1269 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പാലക്കാട് ജില്ലയിലെ പൊൽപുള്ളി (കണ്ടൈൻമെന്റ് സബ് വാർഡ് 13), എറണാകുളം ജില്ലയിലെ അയവന (സബ് വാർഡ് 13), തിരുവാങ്കുളം (23), പാലക്കാട് ജില്ലയിലെ പട്ടിതറ (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

The post സംസ്ഥാനത്തെ 43 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് first appeared on Keralaonlinenews.