കോൺഗ്രസിൽ നിന്നും നൂറോളം പ്രവർത്തകർ രാജിവെച്ച് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേർന്നു

google news
കോൺഗ്രസിൽ നിന്നും നൂറോളം പ്രവർത്തകർ രാജിവെച്ച് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേർന്നു

ഇരിട്ടി : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് മലയോര മേഖലയിൽ കോൺഗ്രസിൽ നിന്നും അടിയൊഴുക്ക് തുടരുന്നു’ ഉളിക്കൽ:മുണ്ടാനൂരിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് (M) ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നു.

കോൺഗ്രസ് നേതാക്കൻമാരുടെ അഹംഭാവവും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രവർത്തകരെ അവഗണിച്ച് നേതാക്കൻമാരുടെ  താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രം  സ്ഥാനാർത്ഥിയെ നിർത്തുകയും,  പ്രവർത്തകരെ അവഗണിക്കുകയും ചെയ്ത നേതൃത്വത്തിന് തിരിച്ചടി നൽകുന്നതിനായി  കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തോടൊപ്പം  ചേർന്ന് പ്രവർത്തിക്കുമെന്ന് മുണ്ടാനൂരിലെ പ്രാദേശിക  പ്രവർത്തകർ പറഞ്ഞു.

കോൺഗ്രസ് പ്രസ്ഥാനം രാഷ്ട്രീയ മര്യാദകൾ പാലിക്കാതെ ഏക പക്ഷീയമായിട്ടാണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. പ്രവർത്തകർക്ക് യാതൊരു പരിഗണനയും നൽകാത്ത കോൺഗ്രസിൽ ഇനിയും തുടരുന്നതിൽ അർത്ഥമില്ലെന്നും പ്രവർത്തകർ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ള ജോസ് കെ മാണി വിഭാഗത്തോടൊപ്പം  ചേർന്ന് മുണ്ടാനൂരിൻ്റ സമഗ്ര വികസനത്തിനും, ഐക്യത്തിനും എന്നും  കൂടെ ഉണ്ടാകുമെന്നും നേതാക്കൾ  പറഞ്ഞു.

കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് കേരള കോൺഗ്രസ്സ് (എം) ജോസ് കെ മാണി വിഭാഗത്തോടൊപ്പം വരുന്ന പ്രവർത്തകർക്കുള്ള സ്വീകരണവും, പൊതു സമ്മേളനവും മുണ്ടാനൂർ ടൗണിൽ അപ്പച്ചൻ കുമ്പുക്കലിന്റെ അദ്ധ്യക്ഷതയിൽ കേരള കോൺഗ്രസ്സ് (എം ) വിഭാഗം കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ജോയ് കൊന്നക്കൽ ഉദ്ഘാടനം ചെയ്തു.

ആന്റണി തെക്കേപ്പറമ്പിൽ, സജി കുറ്റ്യാനിമറ്റം, കെ ടി സുരേഷ്, ബിനു മണ്ഡപം, വിപിൻ തോമസ്, ജോളി പുതുശ്ശേരി, ബാബു പാലത്ര, ക്രിസ്റ്റോ ഓലിക്കൽ, ജോണി മറ്റത്തികുന്നേൽ, ജിജോ വടുതല കുഴിയിൽ എന്നിവർ സംസാരിച്ചു.

The post കോൺഗ്രസിൽ നിന്നും നൂറോളം പ്രവർത്തകർ രാജിവെച്ച് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേർന്നു first appeared on Keralaonlinenews.