കേരളസംസ്ഥാന യുവജന കമ്മീഷൻയുവകർഷകസംഗമം സ്വാഗതസംഘംരൂപീകരിച്ചു

google news
കേരളസംസ്ഥാന യുവജന കമ്മീഷൻയുവകർഷകസംഗമം സ്വാഗതസംഘംരൂപീകരിച്ചു

പാലക്കാട്: കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം 2021 ഫെബ്രുവരി 06,07 തീയതികളിലായി മലമ്പുഴയിൽ വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല യുവകർഷകസംഗമം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപികരിച്ചു.

യുവ കർഷകർക്ക് ഒത്തുകൂടാനും പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ഊർജ്ജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം. സംസ്ഥാന സർക്കാരിന്റെ ചെറുപ്പക്കാരിലൂടെ ജൈവകർഷക മുന്നേറ്റം എന്ന ആശയത്തെ സാക്ഷാത്കരിക്കുകയാണ് യുവജന കമ്മീഷൻ ഈ മുന്നേറ്റത്തിലൂടെ.

ചെറുപ്പക്കാർക്കിടയിൽ ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് യുവ കർഷക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിൽ വെച്ച് സംഘടിപ്പിക്കുന്ന യുവകർഷകസംഗമം വിജയിപ്പിക്കാനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ വെച്ച് ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്തു.

സ്വാഗതസംഘം രൂപീകരണയോഗത്തിൽ കമ്മിഷൻ അംഗം പി പി സുമോദ് സംഗമത്തെ കുറച്ചു വിശദീകരിച്ചു. കമ്മിഷൻ അംഗം adv. ടി മഹേഷ്‌ ബഡ്ജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം adv. സഫ്ദാർ ഷെരീഫ്, യുവജനകമീഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർ adv. എം രൺദീഷ്, മലമ്പുഴ ബ്ലോക്ക് പ്രസിഡന്റ്‌ ബിജോയ്‌, കുടുംബശ്രീ പ്രതിനിധി സുബിത,ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഉമ്മുസൽ‍മ, യുവകർഷക അവാർഡ് ജേതാവ് സ്വരൂപ് കുന്നപ്പുള്ളി എന്നിവർ സംസാരിച്ചു.

The post കേരളസംസ്ഥാന യുവജന കമ്മീഷൻയുവകർഷകസംഗമം സ്വാഗതസംഘംരൂപീകരിച്ചു first appeared on Keralaonlinenews.