യുവജന കമ്മീഷൻ ജില്ലാ അദാലത്ത് : തൃശ്ശൂരിൽ 8 കേസുകൾ തീർപ്പാക്കി

google news
യുവജന കമ്മീഷൻ ജില്ലാ അദാലത്ത് : തൃശ്ശൂരിൽ 8 കേസുകൾ തീർപ്പാക്കി

തൃശൂർ : കേരള സംസ്ഥാന യുവജന കമ്മിഷൻ കലക്ട്രേറ്റ് ചേംബറിൽ സംഘടിപ്പിച്ച ജില്ലാ അദാലത്തിൽ എട്ട് കേസുകൾ തീർപ്പാക്കി. ആകെ 14 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 6 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

കേരളത്തിലെ ആദ്യത്തെ പട്ടികജാതി വിഭാഗത്തിലെ മേൽശാന്തിയെ സ്ഥിരപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ആദ്യം നിയമിച്ച പട്ടികജാതി വിഭാഗത്തിലെ മേൽശാന്തിയായ ഉമേഷ് കൃഷ്ണന്റെ പരാതിയിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. സർക്കാർ ഉത്തരവ് ഇറക്കിയാൽ സ്ഥിരനിയമനം പരിഗണിക്കാമെന്ന് ദേവസ്വം പ്രതിനിധി അദാലത്തിൽ പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷൻ അംഗങ്ങളായ പി പി സുമോദ്, പി എ സമദ്, അഡ്വ. എം രൺദീപ്, എൽ എം സരിതകുമാരി, വിവിധ ഉദ്യോഗസ്ഥർ ,
എന്നിവർ പങ്കെടുത്തു.

The post യുവജന കമ്മീഷൻ ജില്ലാ അദാലത്ത് : തൃശ്ശൂരിൽ 8 കേസുകൾ തീർപ്പാക്കി first appeared on Keralaonlinenews.