പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യും’ ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഷിബു ബേബി ജോണ്‍

google news
പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യും’ ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഷിബു ബേബി ജോണ്‍

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരിച്ച് കൈകാര്യം ചെയ്യുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് രാത്രി ചവറ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഷിബുവിന്റെ പ്രതികരണം. എന്‍കെ പ്രേമചന്ദ്രന്‍ എംപി, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി പി ജെറമിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
ദേശീയപാതയില്‍ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ച് കെ എസ് യുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി നടുറോഡിലിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗണേഷ് കുമാറിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. പ്രതിഷേധക്കാരെ എംഎല്‍എയുടെ പിഎ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധത്തിനുണ്ടായിരുന്നു. പ്രതിഷേധക്കാരില്‍ ആറ് പേര്‍ അറസ്റ്റിലായി.
വെട്ടിക്കവലയില്‍ ക്ഷീര സഹകരണ സംഘം ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുടര്‍ച്ചയായ കയ്യാങ്കളിക്ക് ഇടയാക്കിയത്.

The post പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യും’ ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഷിബു ബേബി ജോണ്‍ first appeared on Keralaonlinenews.

Tags