യുവജന കമ്മീഷന്റെ ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

google news
യുവജന കമ്മീഷന്റെ ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം : യുവതീ യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അതിന്റെ നിയമ -വശങ്ങൾ മനസ്സിലാക്കി കൊടുക്കുക, യുവാക്കൾക്കിടയിൽ വ൪ദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ, നിരോധിക്കപ്പെട്ട മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങൾ തടയുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ബോധവത്കരണ ഹ്രസ്വചിത്രം ഒരുക്കുന്നു.

തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനം ക്ലാപ്പ് അടിച്ചു യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം നിർവഹിച്ചു. രതീഷ് രോഹിണിയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍.ശരത് അപ്പാനി, വിനീത, ബേബി ശ്രയാ ശ്യാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

The post യുവജന കമ്മീഷന്റെ ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു first appeared on Keralaonlinenews.