മാർഷൽ ആർട്സ് പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർച്ചഹിച്ചു

google news
മാർഷൽ ആർട്സ് പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർച്ചഹിച്ചു

തിരുവനന്തപുരം : ശാരീരികമായ അതിക്രമങ്ങളിൽ നിന്നും സ്വയം പ്രതിരോധ സന്നദ്ധമാക്കാൻ കേരളത്തിലെ ഒരോ യുവതിയെയും പ്രാപ്തയാക്കുക എന്ന സമഗ്രമായ ലക്ഷ്യത്തോടുകൂടി കേരള സംസ്ഥാന യുവജന കമ്മീഷൻ യുവതികൾക്ക് സൗജന്യമായി മാർഷൽ ആർട്സ് പരിശീലനം ഒരുക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു സഹകരണവും ടൂറിസവും വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് നിർച്ചഹിച്ചു.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അധ്യക്ഷയായ ചടങ്ങിൽ കമ്മീഷൻ അംഗമായ കെ.പി. പ്രമോഷ്, സംസ്ഥാന കോർഡിനേറ്ററായ മിഥുൻ ഷാ, ആറ്റുകാൽ വാർഡ് കൗൺസിലറായ ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായി.

ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ആറ്റുകാൽ വിശ്വരൂപം ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. തുടർന്ന് സംസ്ഥാനത്തിലെ മുഴുവൻ ഭാഗങ്ങളിലേക്കും പരിശീലനപരിപാടി വികേന്ദ്രീകൃത രീതിയിൽ വ്യാപിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

The post മാർഷൽ ആർട്സ് പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർച്ചഹിച്ചു first appeared on Keralaonlinenews.