യുവതികൾക്ക് സൗജന്യ മാർഷൽ ആർട്സ് പരിശീലനത്തിന് അവസരമൊരുക്കി യുവജന കമ്മീഷൻ

google news
യുവതികൾക്ക് സൗജന്യ മാർഷൽ ആർട്സ് പരിശീലനത്തിന് അവസരമൊരുക്കി യുവജന കമ്മീഷൻ

തിരുവനന്തപുരം : ശാരീരികമായ അതിക്രമങ്ങളിൽ നിന്നും സ്വയം പ്രതിരോധ സന്നദ്ധമാക്കാൻ കേരളത്തിലെ ഒരോ യുവതിയെയും പ്രാപ്തയാക്കുക എന്ന സമഗ്രമായ ലക്ഷ്യത്തോടുകൂടി കേരള സംസ്ഥാന യുവജന കമ്മീഷൻ യുവതികൾക്ക് സൗജന്യമായി മാർഷൽ ആർട്സ് പരിശീലനം ഒരുക്കുന്നു.

18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള കേരള സർക്കാരിന്റെ സന്നദ്ധ സേനയിൽ പേര് രജിസ്റ്റർ ചെയ്ത യുവതികളാണ് സൗജന്യ മാർഷൽ ആർട്സ് പരിശീലനത്തിന് അപേക്ഷിക്കേണ്ടത്.

നിലവിൽ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ആരംഭിക്കുക എന്നും പിന്നീട് സംസ്ഥാനത്തിലെ മുഴുവൻ ഭാഗങ്ങളിലക്കും പരിശീലനപരിപാടി വികേന്ദ്രീകൃത രീതിയിൽ വ്യാപിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റയോടൊപ്പം youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിൽ ജനുവരി 6 ന് 5 മണിക്കകം അപേക്ഷിക്കണം. ബന്ധപ്പെടുക – 0471 2308630, 8086987262

The post യുവതികൾക്ക് സൗജന്യ മാർഷൽ ആർട്സ് പരിശീലനത്തിന് അവസരമൊരുക്കി യുവജന കമ്മീഷൻ first appeared on Keralaonlinenews.