പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു

google news
പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ്​ സംഭവം.

ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്.ജോലിക്ക് പോയി തിരിച്ചു വരുന്ന വഴി വൈകീട്ട്​ ഏഴുമണിയോടെയാണ്​ അനീഷ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. മൂന്ന്​ മാസം മുമ്പാണ്​ സ്​കൂൾ കാലം തൊട്ട്​ പ്രണയിച്ച പെൺകുട്ടിയെ അനീഷ്​ രജിസ്റ്റർ വിവാഹം ചെയ്​തത്​.

കൊലപാതകം ആസൂത്രിതമാണെന്നും വിവാഹത്തിന്​ താൽപര്യമില്ലാതിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മുമ്പ്​ ഭീഷണിപ്പെടുത്തിയതായും അനീഷിന്‍റെ സഹോദരൻ പറയുന്നു.

ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപെട്ടു.
പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ യുവജന കമ്മീഷൻ ഒപ്പമുണ്ടാകുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

The post പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു first appeared on Keralaonlinenews.