കൊവിഡ് പോരാളികള്‍ക്ക് സ്നേഹാദരവുമായി യുവജന കമ്മീഷന്‍

google news
കൊവിഡ് പോരാളികള്‍ക്ക് സ്നേഹാദരവുമായി യുവജന കമ്മീഷന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ജീവിതവും ആരോഗ്യവും പണയം വെച്ച് സാമൂഹ്യ സേവനം നടത്തിയ ലോകമെമ്പാടുമുള്ള കൊവിഡ് പോരാളികള്‍ക്ക് സംഗീതസാന്ദ്രമായ സ്‌നേഹാദരവ് അര്‍പ്പിച്ച് സംസ്ഥാന യുവജന കമ്മീഷന്‍.

യുവജന കമ്മീഷന്‍ തയ്യാറാക്കിയ മ്യൂസിക് വീഡിയോ ‘ഉടലുകൊണ്ട് ഒത്തിരി അകലെ നില്‍ക്കുമ്പോഴും ഉയിരുകൊണ്ടൊരുമിച്ച് പാര്‍ക്കാം’ ഓണ്‍ലൈന്‍ റിലീസ് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു.

സി പി അബൂബക്കറിന്റെ വരികള്‍ക്ക് അശോക് നെല്‍സണാണ് സംഗീതം നല്‍കിയിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് ഗായകന്‍ ക്രിസ്റ്റിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

The post കൊവിഡ് പോരാളികള്‍ക്ക് സ്നേഹാദരവുമായി യുവജന കമ്മീഷന്‍ first appeared on Keralaonlinenews.