ഒരു തമാശയ്ക്ക് തെരുവുനായയെ ചവിട്ടാന്‍ പോയ യുവാവിന് സംഭവിച്ചത്…

google news
ഒരു തമാശയ്ക്ക് തെരുവുനായയെ ചവിട്ടാന്‍ പോയ യുവാവിന് സംഭവിച്ചത്…

ബീച്ചിലെ തെരുവുനായയെ ഉപദ്രവിക്കാന്‍ പോയ യുവാവിന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറൽ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണിത് .

ഒരു ബീച്ചിലാണ് സംഭവം നടക്കുന്നത്. തെരുവുനായയെ കണ്ട് ഓടി ചെല്ലുകയാണ് യുവാവ്. ഒരു താമശയ്ക്ക് അതിനെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് നായയുടെ അടുത്തേയ്ക്ക് ഓടിയതെങ്കിലും ഇത് കണ്ട് മറ്റ് തെരുവുനായ്ക്കള്‍ പ്രകോപിതരായി.

അവര്‍ കൂട്ടത്തോടെ യുവാവിനെ ഓടിക്കുന്നതാണ് പിന്നീട് കാണുന്നത്. അവസാനം കടലിലേക്ക് ഉരുണ്ടു വീണിട്ടാണ് യുവാവ് രക്ഷപ്പെടുന്നത്.

The post ഒരു തമാശയ്ക്ക് തെരുവുനായയെ ചവിട്ടാന്‍ പോയ യുവാവിന് സംഭവിച്ചത്… first appeared on Keralaonlinenews.

Tags