കണ്ണൂരിലെ ഒരേയൊരു ഗന്ധർവ്വക്ഷേത്രമിതാ : വീഡിയോ

google news
കണ്ണൂരിലെ ഒരേയൊരു ഗന്ധർവ്വക്ഷേത്രമിതാ : വീഡിയോ

പ്രിൻസി തില്ലങ്കേരി

കണ്ണൂർ : കേരളത്തിൽ അത്യപൂർവ്വമായി കാണപ്പെടുന്ന ഗന്ധർവ്വക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂർ ചാലത്തൂരിൽ സ്ഥിതി ചെയ്യുന്ന അമ്പലക്കുന്ന് ദേവഗന്ധർവ്വക്ഷേത്രം. ആദ്യകാലങ്ങളിൽ ഗ്രാമങ്ങളിലെ ബ്രാഹ്മണ കുടുംബങ്ങളിലുളളവർ വേദം പഠിച്ചിരുന്നത് ഗന്ധർവ്വക്ഷേത്രങ്ങളിലിരുന്നാണ്.അവർ വേദം ചൊല്ലുന്നത് അതവാ ഓത്ത് ചൊല്ലുന്നത് കേൾക്കാൻ ഗുരുസ്ഥാനത്ത് നിർത്തുന്നത് കലാകാരൻമാരുടെ ഉപാസനമൂർത്തിയായ ഗന്ധർവ്വനെയാണ്.

ദേവലോകത്തെ ഗായകരും നർത്തകരുമായാണല്ലോ ഗന്ധർവ്വൻമാരെ കണക്കാക്കുന്നത്. അതരത്തിൽ ചാലത്തൂരിൽ താമസമാക്കിയിരുന്ന ആറ് ബ്രാഹ്മണ കുടുംബങ്ങളിലുളളവർ വേദം പഠിക്കാനായി പണിതാണ് ഈ ഗന്ധർവ്വക്ഷേത്രം. ഈ കുടുംബങ്ങൾക്കാണ് ക്ഷേത്ര ചുമതല. എന്നാൽ വേദം പഠിക്കാനും പഠിപ്പിക്കാനും ആളുകൾ എത്താതായ ത്തോടെ ക്ഷേത്രം ജീർണാവസ്ഥയിലായി.ദ്വാദിശിയിൽ മാത്രമാണ് ക്ഷേത്രനടന്ന തുറന്ന് പൂജ നടത്തുന്നത്.ക്ഷേത്തിലെ പ്രതിഷ്ഠ കരിങ്കല്ലിൽ തീർത്ത ദാരു ശിൽപമാണ്.

പ്രതിഷ്ഠയിരിക്കുന്നത് വാതിൽമാടത്തിലാണ്. ക്ഷേത്രത്തിനകത്ത് ശ്രീകോവിലോ നമസ്കാരമണ്ഡപമോയില്ല. അമ്പത് വർഷങ്ങൾക്ക് മുമ്പുവരെ വേദമന്ത്രജപവും പൂജാക്രമങ്ങളും കൃത്രമായി നടന്നിരുന്ന ഈ ക്ഷേത്രം ഇന്ന് ഇവിടെ സ്ഥിതിചെയ്യുന്ന വിവരം പരിസരവാസികൾ പോലും മറന്നു തുടങ്ങിയിരിക്കുന്നു.ക്ഷേത്രപരിസരം പൂർണമായും കാടുമൂടി കിടക്കുകയാണ്. ക്ഷേത്രകുളവും നാശത്തിൻെറ വക്കിലാണ്.

ഇവിടെയെത്തി പ്രാർത്ഥിച്ചാൽ വിവാഹം നടക്കാത്ത പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം അതിനാൽ പണ്ട്കാലങ്ങളിൽ ധാരളം ഭക്തരുമെത്തിയിരുന്നു. എന്നാൽ ഇന്നിവിടം നിശബ്ദമാണ്… ആളും അനക്കവുമില്ല… ദേവസ്വംബോർഡിന് കീഴിൽ ഉൾപ്പെട്ടില്ലാത്ത ക്ഷേത്രമായതുകൊണ്ട്തന്നെ അവിടവിടങ്ങളിലായി ചിതറികിടക്കുന്ന ക്ഷേത്രത്തിൻെറ അവകാശികൾക്ക് മുന്നിലും പരിപാലനം ചോദ്യചിഹ്നമായി നിൽക്കുന്നു.

The post കണ്ണൂരിലെ ഒരേയൊരു ഗന്ധർവ്വക്ഷേത്രമിതാ : വീഡിയോ first appeared on Keralaonlinenews.