ഇടവഴിയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : പോലീസ് കേസെടുത്തു

google news
ഇടവഴിയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : പോലീസ് കേസെടുത്തു

പാലക്കാട് : ഇടവഴിയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 51കാരനെതിരെ തൃത്താല പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആനക്കര മുണ്ട്രക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തുള്ള ഇടവഴിയില്‍ വെച്ചാണ് സംഭവം.

ആനക്കര മുണ്ട്രക്കോട്ട് സ്വദേശി 51 കാരനെതിരെയാണ് കേസ്. വീടുകളില്‍ നേരിട്ട് സാധനങ്ങള്‍ വില്‍പന നടത്താനെത്തുന്ന യുവതിയെയാണ് ഇയാള്‍ കയറിപിടിച്ചത്. തുടര്‍ന്ന് സാധനങ്ങള്‍ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് യുവതി ഓടിരക്ഷപെടാന്‍ ശ്രമിച്ചു.

കുറച്ച് സമയത്തിന് ശേഷം ബാഗ് എടുക്കാന്‍ വന്നതോടെ വീണ്ടും ഇയാള്‍ കയറിപിടിച്ചതോടെ ബഹളം കേട്ട് നാട്ടുകാരും മറ്റും എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതി നല്‍കിയ പരാതിയില്‍ തൃത്താല എസ്.ഐ. അനീഷ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

അന്വേഷണത്തില്‍ പ്രതിയുടെ മുണ്ട്രക്കോടുള്ള വീട് കണ്ടെത്തുകയും ശനിയാഴ്ച്ച സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഇയാള്‍ മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

The post ഇടവഴിയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : പോലീസ് കേസെടുത്തു first appeared on Keralaonlinenews.