പച്ച നിറത്തില്‍ മുട്ട, മാംസത്തിന്റെ നിറം നീല; നെതര്‍ലന്റിലെ പ്രത്യേകതയുള്ള കോഴികള്‍

google news
പച്ച നിറത്തില്‍ മുട്ട, മാംസത്തിന്റെ നിറം നീല; നെതര്‍ലന്റിലെ പ്രത്യേകതയുള്ള കോഴികള്‍

ഇളം പച്ച നിറത്തിലുള്ള മുട്ടകളിടുന്ന ഷ്വീന്‍ജലര്‍ കോഴികള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു. നെതര്‍ലന്റിലാണ് പ്രത്യേകതയുള്ള കോഴികളുള്ളത്. ഇവയുടെ മാംസത്തിന്റെ നിറം നീലയാണ്. കാഴ്ച്ചയില്‍ മറ്റു കോഴികളില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും നീല കലര്‍ന്ന ഇളം പച്ച നിറത്തിലുള്ള മുട്ടകളാണ് ഇവ ഇടുക.

ചിലിയിലെ അരോക്കാന പ്രദേശത്ത് നിന്നുള്ള നീല മുട്ടയിടുന്ന കോഴിയേയും ഇന്‍ഡോനേഷ്യയിലെ സുമാത്രയിലെ നീണ്ട ശരീരമുള്ള കോഴിയേയും ഇണ ചേര്‍ത്താണ് പുതിയ ഇനത്തെ സൃഷ്ടിച്ചതെന്ന് ഗവേഷകനായ റൂഡ് കാസന്‍ബ്രുഡ് പറയുന്നു.

ഏകദേശം പത്ത് വര്‍ഷം മുമ്പാണ് ഇത്തരം ഒരു ആലോചനയില്‍ റൂഡ് കാസന്‍ബ്രുഡ് എത്തിയത്. ബിയര്‍ കുടിച്ചിരിക്കുമ്പോഴത്തെ ചര്‍ച്ചയാണ് പുതിയ കോഴിയുടെ പിറവിക്കു കാരണമായത്.

ഷ്വീന്‍ജലര്‍ കോഴികള്‍ ഒരു തവണ 60-70 മുട്ടകളിടും. ഇടത്തരം വലുപ്പമുള്ള കോഴികളുടെ മാംസവും നീല നിറമാണ്. നിറങ്ങള്‍ക്കു കാരണമായ ജീനുകളുടെ പരിണാമമാണ് നിറം മാറ്റത്തിന് കാരണം. നിറ വ്യത്യാസമുണ്ടെങ്കിലും കഴിക്കാന്‍ അനുയോജ്യമാണ് ഇറച്ചിയും മുട്ടയും.

കോഴിയുടെ തൂവലുകള്‍ ആകര്‍ഷണിയമായതിനാല്‍ പ്രദര്‍ശനങ്ങളിലും വെക്കാറുണ്ട്. എല്ലാതരം കാലാവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവും ഈ കോഴിക്കുണ്ട്. ചിലിയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും വ്യത്യസ്ത നിറങ്ങളില്‍ മുട്ടയിടുന്ന കോഴികളുണ്ട്. ഇന്‍ഡോനേഷ്യയിലെ അയാം സെമാനിയെന്ന കോഴിയാണ് കരിങ്കോഴി. അതിന്റെ മുട്ടയുടെ അകവും പുറവുമെല്ലാം കറുത്ത നിറമാണ്.

The post പച്ച നിറത്തില്‍ മുട്ട, മാംസത്തിന്റെ നിറം നീല; നെതര്‍ലന്റിലെ പ്രത്യേകതയുള്ള കോഴികള്‍ first appeared on Keralaonlinenews.