പൊലീസുകാരന്റെ നേര്‍ക്ക് ‘മുട്ട’ എറിഞ്ഞു; പ്രതിഷേധക്കാരന് 21 മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി

google news
പൊലീസുകാരന്റെ നേര്‍ക്ക് ‘മുട്ട’ എറിഞ്ഞു; പ്രതിഷേധക്കാരന് 21 മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി

ഹോങ്കോങ്ങിലെ ഒരു പ്രതിഷേധ സമരത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ പൊലീസുകാരന് നേരെ മുട്ട എറിഞ്ഞ പ്രതിഷേധക്കാരനാണ് കോടതി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. 21 മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 21 ന് ഹോങ്കോങില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് 31 കാരനായ പുന്‍ ഹോ-ചിയു എന്ന യുവാവ് പോലീസിന് നേരെ മുട്ട എറിഞ്ഞിരുന്നു.

അക്രമം, നാശനഷ്ടം, പോലീസുകാരനെ ആക്രമിക്കുക, നിയമവിരുദ്ധമായി കൂടിച്ചേരുക തുടങ്ങി ഒമ്ബത് കുറ്റങ്ങള്‍ ചുമത്തിയാണ് ഹോ-ചിയുവിനെ ജയിലില്‍ അടച്ചിരിക്കുന്നത്.

മുട്ട മാരകനാശം ഉണ്ടാക്കാവുന്ന ഒരു വലിയ ആയുധമല്ലെങ്കിലും പൊലീസുകാരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിയമപാലകരെ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് മജിസ്ട്രേറ്റ് വിന്നി ലോ പറഞ്ഞു. മുട്ട എറിഞ്ഞതിലൂടെ രാജ്യത്തെ പൊലീസ് സേനയെ കൂടി യുവാവ് അപമാനിക്കുകയായിരുന്നുവെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.

ഹോങ്കോങ്ങിലെ അന്നത്തെ പ്രതിഷേധത്തിനിടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ സംഭവ സ്ഥലത്തെ എസ്‌കലേറ്ററിന് കേടുപാടുകള്‍ ഉണ്ടായിരുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ ആയിരക്കണക്കിന് പ്രതിഷേധക്കാരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

The post പൊലീസുകാരന്റെ നേര്‍ക്ക് ‘മുട്ട’ എറിഞ്ഞു; പ്രതിഷേധക്കാരന് 21 മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി first appeared on Keralaonlinenews.