ഹോട്ടലുകളിലെ സ്റ്റാര്‍ പദവിയ്ക്ക് കോഴ; കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ്

google news
ഹോട്ടലുകളിലെ സ്റ്റാര്‍ പദവിയ്ക്ക് കോഴ; കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ്

ചെന്നൈ:അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഹോട്ടലുകള്‍ കോഴ നല്‍കി സ്റ്റാര്‍ പദവി നേടിയെന്ന് സിബിഐയുടെ കണ്ടെത്തല്‍. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍.

കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.തമിഴ്‌നാട്ടിലെ പഴനിയില്‍വച്ചായിരുന്നു അറസ്റ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.അതേസമയം ചെന്നൈയിലെ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇടനിലക്കാര്‍ വഴി കോഴ വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് മൂലം നിര്‍ത്തിവച്ച ക്ലാസിഫിക്കേഷന്‍ ഒരാഴ്ച മുന്‍പാണ് വീണ്ടും ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്

The post ഹോട്ടലുകളിലെ സ്റ്റാര്‍ പദവിയ്ക്ക് കോഴ; കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ് first appeared on Keralaonlinenews.