കര്‍ണാടകയില്‍ വാഹനാപകടത്തില്‍ പന്നിപ്പടക്കം സൂക്ഷിച്ചിരുന്ന ബാഗ് പൊട്ടിത്തെറിച്ച് 17കാരന് ദാരുണാന്ത്യം

google news
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ പന്നിപ്പടക്കം സൂക്ഷിച്ചിരുന്ന ബാഗ് പൊട്ടിത്തെറിച്ച് 17കാരന് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ പന്നിപ്പടക്കം സൂക്ഷിച്ചിരുന്ന ബാഗ് പൊട്ടിത്തെറിച്ച് 17കാരന് ദാരുണാന്ത്യം. ബൈക്കില്‍ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് പന്നിപ്പടക്കങ്ങളുമായി യാത്ര ചെയ്യുന്നതിനിടയാണ് അപകടം ഉണ്ടായത്.

ബെലഗാവി ജില്ലയിലാണ് സംഭവം. ഗിരീഷ് രജ്പുത്ത്, ശിവകുമാര്‍ രജ്പുത്ത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വന്യമൃഗങ്ങളുടെ ഇറച്ചി അനധികൃതമായി വില്‍ക്കുന്നതിന് കഴിഞ്ഞ ഏതാനും മാസമായി കാട്ടില്‍ തമ്ബടിച്ചു വരികയായിരുന്നു ഇരുവരും.

കാട്ടുപന്നിയെ കൊല്ലാനാണ് ഇവര്‍ പന്നിപ്പടക്കം കരുതിയിരുന്നത്.
ബാഗില്‍ 30ഓളം സ്ഫോടകവസ്തുക്കളാണ് ഉണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ട്രാക്ടര്‍ ഗിരീഷിന്റെ മുകളിലൂടെ കയറിയിറങ്ങി. അതിനിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ചിതറി ഗിരീഷിന്റെ ശരീരം ഛിന്നഭിന്നമായതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശിവകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

The post കര്‍ണാടകയില്‍ വാഹനാപകടത്തില്‍ പന്നിപ്പടക്കം സൂക്ഷിച്ചിരുന്ന ബാഗ് പൊട്ടിത്തെറിച്ച് 17കാരന് ദാരുണാന്ത്യം first appeared on Keralaonlinenews.

Tags