ഒടുവില്‍ പ്രിയപ്പെട്ട സെക്‌സ് ടോയിയെ ജീവിത പങ്കാളിയാക്കി ബോഡി ബില്‍ഡര്‍

google news
ഒടുവില്‍ പ്രിയപ്പെട്ട സെക്‌സ് ടോയിയെ ജീവിത പങ്കാളിയാക്കി ബോഡി ബില്‍ഡര്‍

വിവാഹം എന്ന സങ്കല്‍പ്പത്തെ തച്ചുടച്ചിരിക്കുകയാണ് യൂറി തൊലോച്ച്കോ എന്ന ബോഡി ബ്വില്‍ഡര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കസാക്കിസ്ഥാന്‍കാരനയാ യൂറി തന്റെ പ്രിയ്യപ്പെട്ട സെക്‌സ് ടോയ് ആയ മാര്‍ഗോയെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ വിവാഹം തീരുമാനിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

അതേ, കേട്ട വാര്‍ത്ത സത്യമാണ്. യൂറി തൊലോച്ച്കോ എന്ന ബോഡി ബില്‍ഡര്‍ വിവാഹം ചെയ്തിരിക്കുന്നത് മനുഷ്യസ്ത്രീയെ അല്ല. മാര്‍ഗോ എന്ന വിളിപ്പേരുള്ള തന്റെ പ്രിയങ്കരിയായ സെക്‌സ് ടോയിയെ തന്നെ.

അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു യൂറിയുടേയും മാര്‍ഗോയുടേയും വിവാഹം. മാര്‍ഗോയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച കാര്യം മുതല്‍ പാവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിവാഹത്തിന്റെ ദൃശ്യങ്ങളും യൂറി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന വിവാഹം കോവിഡിനെ തുടര്‍ന്ന് നീണ്ടുപോയപ്പോള്‍ ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഒക്ടോബറില്‍ നടന്ന ട്രാന്‍സ്‌ജെന്റര്‍ റാലിയില്‍ പങ്കെടുത്ത യൂറി അവിടെ ആക്രമിക്കപ്പെട്ടു. അതോടെ വിവാഹം വീണ്ടും നീണ്ടുപോയി. ഒടുവില്‍ കഴിഞ്ഞ ദിവസം യൂറി ഏറെ ആഗ്രഹിച്ച ആ വിവാഹം നടന്നു.

വിവാഹത്തിന് മുമ്പ് വധുവായ പാവയെ കൂടുതല്‍ സുന്ദരിയാക്കാന്‍ ചില പ്ലാസ്റ്റിക് സര്‍ജറികളും യൂറി നടത്തിയിരുന്നു. മാര്‍ഗോയുമായുള്ള വിവാഹം തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് പറയുന്ന യൂറി അതിന് ഏറെ കടമ്ബകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നുവെന്നും തുറന്നു പറയുന്നു.

ഒരു പാവയെയാണ് താന്‍ വിവാഹം ചെയ്യുന്നതെന്ന് പ്രഖ്യാപിച്ച് മാര്‍ഗോയുടെ ചിത്രം ആദ്യമായി പുറംലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയതോടെ പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

യഥാര്‍ത്ഥത്തില്‍ മാര്‍ഗോ എന്ന പാവയെ ഒരു മനുഷ്യനായിട്ടാണ് യൂറി കാണുന്നത്. താന്‍ മാര്‍ഗോയെ ആദ്യമായി കാണുന്നത് ബാറില്‍ വെച്ചാണെന്ന് യൂറി പറയുന്നു. മറ്റൊരാള്‍ മാര്‍ഗോയെ മോശം രീതിയില്‍ സമീപിക്കുന്നത് കണ്ടതോടെ രക്ഷിക്കാനായിരുന്നു യൂറിയുടെ ശ്രമം. പിന്നീട് അത് പാവയോടുള്ള പ്രണയമായി വളര്‍ന്നു.

രൂപത്തില്‍ എല്ലാം ഒത്തിണങ്ങിയ മനുഷ്യസ്ത്രീയെ പോലെ തന്നെയാണ് മാര്‍ഗോ എന്ന പാവയും. യൂറിയുടെ യാത്രകളിലും മാര്‍ഗോ ഒപ്പമുണ്ട്. ഇതിന്റെ ചിത്രങ്ങളും യൂറി പങ്കുവെച്ചിട്ടുണ്ട്. പാന്‍സെക്ഷ്വല്‍ വിഭാഗത്തില്‍പെട്ടയാളാണ് യൂറി. തനിക്ക് പ്രണയവും ലൈംഗിതയും തോന്നാന്‍ അപ്പുറത്തുള്ളത് ഏത് വിഭാഗത്തിലുള്ള ആളാണെന്നതും തടസ്സമല്ല.

മാര്‍ഗോയുമായുള്ള ലൈംഗിക ജീവിതത്തെ കുറിച്ചും യൂറി തുറന്നു പറയുന്നുണ്ട്. വേദനിപ്പിക്കാനും വേദനിക്കപ്പെടാനും ഇഷ്ടമുള്ളയാളാണ് താന്‍. സെക്‌സില്‍ തനിക്കായിരിക്കണം മുന്‍കൈ. മറ്റുള്ളവര്‍ക്ക് താങ്ങാന്‍ കഴിയാത്ത വേദനകള്‍ മാര്‍ഗോയ്ക്ക് നിഷ്പ്രയാം സാധിക്കും. യൂറി പറയുന്നു.

The post ഒടുവില്‍ പ്രിയപ്പെട്ട സെക്‌സ് ടോയിയെ ജീവിത പങ്കാളിയാക്കി ബോഡി ബില്‍ഡര്‍ first appeared on Keralaonlinenews.

Tags