കോവിഡ് ; കൊല്ലത്ത് തുടര്‍ പരിശോധന മാനദണ്ഡം പുതുക്കി നിശ്ചയിച്ചു

google news
കോവിഡ് ; കൊല്ലത്ത് തുടര്‍ പരിശോധന മാനദണ്ഡം പുതുക്കി നിശ്ചയിച്ചു

കൊല്ലം : കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പുതുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇതുപ്രകാരം ഒരിക്കല്‍ രോഗമുക്തി നേടിയവര്‍ തുടര്‍ന്ന് മൂന്നു മാസക്കാലയളവില്‍ വീണ്ടും സ്രവ പരിശോധന നടത്തേണ്ടതില്ല.

രോഗമുക്തിക്ക് ശേഷം മൂന്നു മാസംവരെ ശരീരത്തില്‍ കോവിഡ് 19 വൈറസിന്റെ റൈബോ ന്യൂക്ലിക് ആസിഡ്(ആര്‍ എന്‍ എ ) സാന്നിധ്യമുണ്ടാകും ഇത് 104 ദിവസം വരെ കാണപ്പെടുന്നുണ്ട്. ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ ആര്‍ എല്‍ എ യുടെ സാന്നിധ്യമാണ് തിരിച്ചറിയുന്നത്.

ഇത് വീണ്ടും രോഗബാധ ഉണ്ടായതായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നുണ്ട്. ശരീരത്തില്‍ കൊറോണ വൈറസിന്റെ ആര്‍ എന്‍ എ സാന്നിധ്യം രോഗപ്രതിരോധത്തിന് സഹായകമായ ഘടകമാണ്.

രോഗമുക്തി നേടിയ ഒരാള്‍ ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവ നടത്തേണ്ട സാഹചര്യമുണ്ടായാലും ശബരിമല തീര്‍ത്ഥാടനത്തിന് വേണ്ടി കോവിഡ് പരിശോധന വീണ്ടും നടത്തേണ്ട സാഹചര്യം ഉണ്ടായാലും ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതി. പുതിയ രോഗബാധ ആന്റിജന്‍ പരിശോധനയിലൂടെ സ്ഥിരീകരിക്കുന്നതിന് കഴിയുമെന്നും ഡി എം ഒ അറിയിച്ചു.

കോവിഡ് 462, രോഗമുക്തി 97

ജില്ലയില്‍ ഇന്ന് 462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പ•ന, പവിത്രേശ്വരം, ചിറക്കര, ആദിച്ചനല്ലൂര്‍, നിലമേല്‍, തലവൂര്‍, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

സമ്പര്‍ക്കം വഴി 459 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 63 പേര്‍ക്കാണ് രോഗബാധ. തൃക്കടവൂര്‍, നീരാവില്‍ ഭാഗങ്ങളില്‍ എട്ടുവീതവും കടപ്പാക്കട-6, കടവൂര്‍, മതിലില്‍ പ്രദേശങ്ങളില്‍ നാലുവീതവും കോട്ടയ്ക്കകം, തേവള്ളി എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-18, പുനലൂര്‍-12, പരവൂര്‍-6, കൊട്ടാരക്കര-3 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പരിധികളില്‍ മയ്യനാട്-24, മൈനാഗപ്പള്ളി, ശാസ്താംകോട്ട ഭാഗങ്ങളില്‍ 21 വീതവും പ•ന-18, പവിത്രേശ്വരം-17, ചിറക്കര-15, ആദിച്ചനല്ലൂര്‍, നിലമേല്‍ ഭാഗങ്ങളില്‍ 14 വീതവും തലവൂര്‍-13, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 11 വീതവും അഞ്ചല്‍-9, വെളിയം, കരവാളൂര്‍, ചിതറ, തൊടിയൂര്‍ പ്രദേശങ്ങളില്‍ എട്ടുവീതവും ഓച്ചിറ, കുളത്തൂപ്പുഴ, ചടയമംഗലം, തൃക്കോവില്‍വട്ടം, വിളക്കുടി ഭാഗങ്ങളില്‍ ഏഴുവീതവും കുന്നത്തൂര്‍, കുമ്മിള്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ ആറുവീതവും ഇളമ്പള്ളൂര്‍, തഴവ, തെ•ല, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ആലപ്പാട്, ഉമ്മന്നൂര്‍, ഏരൂര്‍, പോരുവഴി ഭാഗങ്ങളില്‍ നാലുവീതവും പൂയപ്പള്ളി, പത്തനാപുരം, കുളക്കട, കൊറ്റങ്കര, ചവറ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

ഉമയനല്ലൂര്‍ സ്വദേശി നാരായണപിള്ള(86), കരുനാഗപ്പള്ളി സ്വദേശി വിജയന്‍(60) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

The post കോവിഡ് ; കൊല്ലത്ത് തുടര്‍ പരിശോധന മാനദണ്ഡം പുതുക്കി നിശ്ചയിച്ചു first appeared on Keralaonlinenews.