ശരീരത്തിൽ ചിറകുകൾ : തലയിൽ കൂർത്ത കൊമ്പ് : കണ്ടാൽ മരച്ചീള് : കടലിന്റെ അടിത്തട്ടിൽ വിചിത്ര മത്സ്യത്തെ കണ്ടെത്തി : വീഡിയോ

google news
ശരീരത്തിൽ ചിറകുകൾ : തലയിൽ കൂർത്ത കൊമ്പ് : കണ്ടാൽ മരച്ചീള് : കടലിന്റെ അടിത്തട്ടിൽ  വിചിത്ര മത്സ്യത്തെ കണ്ടെത്തി : വീഡിയോ

കടലിന്റെ അടിത്തട്ടിൽ വിചിത്ര മത്സ്യത്തെ കണ്ടെത്തി. മധ്യ അമേരിക്കയിലെ ഹൊണ്ടൂറസിലെ രോതൻ ദ്വീപിൽ നിന്നുമാണ് അപൂർവ്വയിനം മത്സ്യത്തെ കണ്ടെത്തിയത്. രോതൻ ദ്വീപിലെ ഫ്രഞ്ച് കീ കട്ട് എന്ന ജലമാർഗത്തിൽ നിന്നുമാണ് മത്സ്യത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. കണ്ടാൽ ഒറ്റ നോട്ടത്തിൽ മരച്ചീളാണെന്നെ തോന്നു. അടുത്തുചെന്നാൽ ചുവന്ന ചുണ്ടുകൾ കാണാം. ശരീരത്തിന്റെ ഇരുവശങ്ങളിൽ ചിറകുകൾ കാണാം.

തലയിൽ കൂർത്ത കൊമ്പും ഉണ്ടാകും. ഷോർട് നോസ് ബാറ്റ്ഫിഷ് എന്നാണ് മത്സ്യത്തിന്റെ പേര്. ചെറിയ ഞണ്ടുകളും മീനുകളുമൊക്കെയാണ് ഷോർട് നോസ് ബാറ്റ്ഫിഷുകളുടെ ഭക്ഷണം. ഇര പിടിക്കുന്നതിനു വേണ്ടി തന്നെയാണ് സാവധാനത്തിലുള്ള ഈ നടത്തവും. അല്ലാത്ത സമയത്ത് സാധാരണ മീനുകളെ പോലെ നീന്താനും ഇവയ്ക്കു സാധിക്കും.

കരീബിയൻ മേഖലയാണ് ഇവയുടെ വാസസ്ഥലം. ഡീപ് സീ ബാറ്റ് ഫിഷ്, ഹാൻഡ്ഫിഷ്, വോക്കിംഗ് ഫിഷ് എന്നിങ്ങനെ പല പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. സാധാരണ മീനുകളിൽ നിന്നും വിപരീതമായി വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന മീൻ ചിറകുകളുമായി ഏകദേശം ത്രികോണാകൃതിയിലാണ് ഇവയുടെ രൂപം.

The post ശരീരത്തിൽ ചിറകുകൾ : തലയിൽ കൂർത്ത കൊമ്പ് : കണ്ടാൽ മരച്ചീള് : കടലിന്റെ അടിത്തട്ടിൽ വിചിത്ര മത്സ്യത്തെ കണ്ടെത്തി : വീഡിയോ first appeared on Keralaonlinenews.

Tags