ഇതൊരു ഫെമിനിസ്റ്റ് വിഷയമായോ വ്യക്തിപരമായ പ്രശ്നമായോ എടുക്കേണ്ട; സുനിൽ ഗാവസ്കറുടെ വിവാദ പരാമർശത്തിന് പിന്തുണയുമായി കീർത്തി ആസാദ്

google news
ഇതൊരു ഫെമിനിസ്റ്റ് വിഷയമായോ വ്യക്തിപരമായ പ്രശ്നമായോ എടുക്കേണ്ട; സുനിൽ ഗാവസ്കറുടെ വിവാദ പരാമർശത്തിന് പിന്തുണയുമായി കീർത്തി ആസാദ്

ന്യൂഡൽഹി: ഐ.പി.എൽ കമന്ററിക്കിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ വിരാട് കോഹ്‌ലിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം കീർത്തി ആസാദ്.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ ഗാവസ്കറെ ട്രോളുന്നത് നല്ല അർഥത്തിലല്ലെന്നും ഈ വിഷയത്തിൽ അനുഷ്ക ശർമ അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും മുൻ ലോക്സഭാ എം.പി കൂടിയായ കീർത്തി ആസാദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ആസാദിന്റെ പ്രതികരണം.

എല്ലാവരും ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി . ആരേയും മോശക്കാരനാക്കി അവതരിപ്പിക്കുന്ന വ്യക്തിയല്ല സണ്ണി ഭായ്. ഇതൊരു ഫെമിനിസ്റ്റ് വിഷയമായോ വ്യക്തിപരമായ പ്രശ്നമായോ എടുക്കേണ്ട എന്നായിരുന്നു അനുഷ്കയ്ക്ക് കീർത്തി ആസാദിന്റെ നിർദേശം.

കിങ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിന്റെ കമന്ററിക്കിടെയാണ് ഗാവസ്കർ വിവാദ പരാമർശം നടത്തിയത്. പരാമർശമാണ് വിവാദമായത്. ‘ലോക്ക്ഡൗണിൽ അനുഷ്കയുടെ ബൗളിങ് മാത്രമേ കോലി നേരിട്ടിട്ടുള്ളൂ’ എന്നായിരുന്നു പരാമർശം.

ഇതിനു പിന്നാലെ ഭർത്താവിന്റെ മോശം പ്രകടനത്തിലേക്ക് ഭാര്യയെ വലിച്ചിഴക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഗാവസ്കറിനെതിരേ അനുഷ്കയും രംഗത്തെത്തി. നിരവധി ആരാധകരും ഗവാസ്‌ക്കർക്കെതിരെ രംഗത്തെത്തിയിരുന്നു.

The post ഇതൊരു ഫെമിനിസ്റ്റ് വിഷയമായോ വ്യക്തിപരമായ പ്രശ്നമായോ എടുക്കേണ്ട; സുനിൽ ഗാവസ്കറുടെ വിവാദ പരാമർശത്തിന് പിന്തുണയുമായി കീർത്തി ആസാദ് first appeared on Keralaonlinenews.