യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

google news
യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധിയായ മിജിതോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്‌നമെന്നും ഇന്ത്യ വ്യക്തമാക്കി.
മനുഷ്യാവകാശം, ഭീകരവാദത്തിന്റെ നഴ്‌സറിയായ പാകിസ്താനില്‍ നിന്നും പഠിക്കേണ്ടെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സിലില്‍ ആണ് മനുഷ്യാവകാശ സംരക്ഷകര്‍ എന്ന നിലയില്‍ പാകിസ്താന്‍ നടത്തിയ വിമര്‍ശനങ്ങളോടാണ് ഇന്ത്യയുടെ പ്രതികരണം.

ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതിയുടെ 45ാം കൗണ്‍സില്‍ യോഗത്തില്‍ ജനീവയിലെ ഇന്ത്യന്‍ മിഷന്റെവ് ആദ്യ സെക്രട്ടറിയായ സെന്തില്‍ മനുഷ്യനും അവന്റെ അവകാശത്തിനും വിലനല്‍കാത്ത രാജ്യമാണ് പാകിസ്താന്‍ എന്ന് വ്യക്തമാക്കി. ഇത്തരം ഒരു രാജ്യത്തിന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിയ്ക്കാന്‍ പോലും അര്‍ഹത ഇല്ല. മനുഷ്യാവകാശത്തിന്റെയല്ല ഭീകരവാദത്തിന്റെ വക്താക്കളാണ് പാകിസ്താനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 75 ാം സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. ഭീകരവാദം, കൊറോണാ സാഹചര്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കും. ആദ്യ പ്രാസംഗികനായാണ് പ്രധാനമന്ത്രി പൊതുസഭയെ അഭിസംബോധന ചെയ്യുക.

The post യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ first appeared on Keralaonlinenews.

Tags