രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷത്തിലെത്തി

google news
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷത്തിലെത്തി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷത്തിലെത്തി. 24 മണിക്കൂറിനിടെ 17,794 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 13 ലക്ഷം കടന്നു. ഒഡീഷയിലും സ്ഥിതി രൂക്ഷമാകുന്നു. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 82 ശതമാനമാനത്തിലേക്ക് അടുക്കുന്നു.

രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം കുറയുമ്പോഴും, മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര ,ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറയുന്നുണ്ട്.

എന്നാല്‍, കര്‍ണാടകയിലും, തമിഴ്‌നാട്ടിലും സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 13,00,757 ആയി ഉയര്‍ന്നു. അഞ്ചു ദിവസം കൊണ്ടാണ് 12 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി രോഗികളുടെ എണ്ണം ഉയര്‍ന്നത്. 416 കൂടി മരിച്ചതോടെ മരണസംഖ്യ 34,761 ആയി ഉയര്‍ന്നു.

കേരളം ഡല്‍ഹി, ഒഡിഷ, സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ധിക്കുകയാണ്.

The post രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷത്തിലെത്തി first appeared on Keralaonlinenews.

Tags