എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ വക്താവ്

google news
എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ വക്താവ്

ന്യൂഡല്‍ഹി: എപി അബ്ദുള്ളക്കുട്ടി അടക്കം 12 ഉപാധ്യക്ഷന്‍മാരെ നിയമിച്ച് ബിജെപി ദേശീയ നേതൃത്വം പുനഃസംഘടിപ്പിച്ചു. ടോം വടക്കനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളായി ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചു. ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. ഡല്‍ഹി മലയാളിയായ അരവിന്ദ മേനോന്‍ ദേശീയ സെക്രട്ടറിയായും പട്ടികയിലുണ്ട്.

ജെപി നഡ്ഡ അധ്യക്ഷനായി ചുമതലയേറ്റ് എട്ട് മാസത്തിന് ശേഷമാണ് സംഘടനാ നേതൃത്വം പുനഃസംഘടിപ്പിക്കുന്നത്. രാം മാധവ്, മുരളീധര റാവു എന്നിവര്‍ ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇല്ല.

തേജസ്വി സൂര്യ എംപിയാണ് യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷന്‍. 12 ഉപാധ്യക്ഷന്‍മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ ഭാരവാഹികള്‍. രമണ്‍ സിങ്, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അടക്കമുള്ളവരും ഉപാധ്യക്ഷന്‍മാരാണ്.

ഭൂപേന്ദ്ര യാദവ്, കൈലാഷ് വിജയ്വാര്‍ഗിയ എന്നിവരും പുതിയ ജനറല്‍ സെക്രട്ടറി പട്ടികയിലുണ്ട്. ബിജെപി ഐടി സെല്ലിന്റെ മേധാവിയായി അമിത് മാളവ്യ തുടരും. സംപിത് പാത്ര, രാജീവ് പ്രതാപ് റൂഡി അടക്കം 23 പേരാണ് ദേശീയ വക്താക്കള്‍.

.

The post എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ വക്താവ് first appeared on Keralaonlinenews.