തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ മൂന്ന് മണിക്കൂര്‍ വീതം അനുവദിക്കും

google news
തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ മൂന്ന് മണിക്കൂര്‍ വീതം അനുവദിക്കും

കോവിഡ് 19 മൂലം വിലക്കിയ ഉംറ പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ ഒരു തീര്‍ഥാടകന് നിര്‍വഹിക്കാന്‍ ലഭിക്കുന്ന സമയം മൂന്ന് മണിക്കൂര്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മക്കയില്‍ വിവിധ ഭാഗങ്ങളില്‍ ട്രയേജ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി.

ഈ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട് കര്‍മങ്ങള്‍ നിര്‍വഹിച്ച്‌ തിരിച്ചെത്തേണ്ട സമയമാണ് മൂന്ന് മണിക്കൂര്‍. ഇഅതമര്‍നാ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത തീര്‍ഥാടകര്‍ക്ക് അനുവദിച്ച സമയ ലഭ്യത അനുസരിച്ച്‌ ഈ വിശ്രമ കേന്ദ്രത്തില്‍ നിന്ന് സംഘം സംഘമായി ഹറം പള്ളിയിലേക്ക് പുറപ്പെടുകയും ഉംറ നിര്‍വഹിച്ച ഉടനെ തിരച്ചെത്തിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിക്കുക.

ആദ്യഘട്ടത്തില്‍ ഓരോ ദിവസവും ആറ് വ്യത്യസ്ത സമയങ്ങളില്‍ ഏകദേശം 6000 തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കും. മൂന്ന് മണിക്കൂറില്‍ ഉംറ നിര്‍വ്വഹിക്കേണ്ട ഒരു സംഘത്തില്‍ കുറഞ്ഞത് 1000 പേരുണ്ടാകും. ഒക്ടോബര്‍ നാലിനാണ് ആദ്യഘട്ടം ആരംഭിക്കുന്നത്.

The post തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ മൂന്ന് മണിക്കൂര്‍ വീതം അനുവദിക്കും first appeared on Keralaonlinenews.

Tags