ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍

google news
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കിം ജോങ് ഉന്‍ മാപ്പു പറഞ്ഞു. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തര കൊറിയന്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനയച്ച കത്തിലാണ് കിംമിന്റെ ഖേദപ്രകടനം.സംഭവം നിര്‍ഭാഗ്യകരമാണെന്നും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കിം ജോങ് കത്തില്‍ പറയുന്നതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് ഇതിവൃത്തങ്ങള്‍ അറിയിച്ചു.

ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ്ങിനു പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ പട്രോളിങ് ബോട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. പിറ്റേന്ന് ഉത്തര കൊറിയയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വച്ച്‌ നാവിക ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വെടിവെച്ച്‌ കൊലപ്പെടുത്തുകയാണുണ്ടായത്. മാത്രമല്ല, മൃതദേഹം എണ്ണ ഒഴിച്ച്‌ കത്തിച്ചതായും ദക്ഷിണ കൊറിയ പറയുന്നു.

The post ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍ first appeared on Keralaonlinenews.