റോഷി അ​ഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ്

google news
റോഷി അ​ഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ്

തിരുവനന്തപുരം: റോഷി അഗസ്റ്റിൻ എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം എൽഎ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാ​ഗ്രത പാലിക്കണമെന്ന് എംഎൽഎ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. രോ​ഗ ലക്ഷണം എന്തെങ്കിലുമുള്ളവർ അടുത്തുള്ള ഹോസ്പിറ്റലുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കുറിച്ചു

The post റോഷി അ​ഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ് first appeared on Keralaonlinenews.