സാകിർ നായികിന്റെ പീസ് ടിവി യുട്യൂബും ആപ്പും നിരോധിച്ചേക്കും

google news
സാകിർ നായികിന്റെ പീസ് ടിവി യുട്യൂബും ആപ്പും നിരോധിച്ചേക്കും

ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സാകിർ നായികിന്റെ പീസ് ടിവി ചാനലിന്റെ യുട്യൂബും മൊബൈൽ ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. സാകിർ നായികന്റെ പീസ് ടിവി ചാനൽ നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ, പീസ് ടിവിയുടെ മൊബെൽ ആപ്പിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും പ്രകോപനപരമായ വീഡിയോകൾ അപ് ലോഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം പുതിയ നടപടിക്ക് തയ്യാറെടുക്കുന്നത്.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തിൽ ഐബി, എൻഐഎ എന്നിവ മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുമായി ഒരു യോഗം ചേർന്നിരുന്നു. സാകിർ നായികിന്റെ ഇത്തരത്തിലുള്ള വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് യോഗത്തിൽ പരാമർശം ഉയർന്നിരുന്നു.

കഴിഞ്ഞയിടെ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിവാദ വീഡിയോയിൽ ഇന്ത്യയിൽ ഹിന്ദുക്കൾ അറുപതു ശതമാനത്തിൽ താഴെയാണെന്നും അതുകൊണ്ടു തന്നെ എല്ലാ മുസ്ലിങ്ങളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും അവരുടെ നേതാക്കളെയും പാർട്ടിയെയും ജയിക്കണമെന്നും പറഞ്ഞിരുന്നു

The post സാകിർ നായികിന്റെ പീസ് ടിവി യുട്യൂബും ആപ്പും നിരോധിച്ചേക്കും first appeared on Keralaonlinenews.