‘ഡി.വൈ.എഫ്.ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?’; ചെന്നിത്തലയുടെ വാക്കുകള്‍ വിവാദത്തില്‍

google news
‘ഡി.വൈ.എഫ്.ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?’; ചെന്നിത്തലയുടെ വാക്കുകള്‍ വിവാദത്തില്‍

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചയാള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടി വിവാദത്തില്‍.

‘ഡിവൈഎഫ്ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ? എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

എന്‍ജിഒ അസോസിയേഷന്‍ കാറ്റഗറി സംഘടനയായ ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടി. പ്രദീപ് കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് വെറുതെ കളളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്.

താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയല്ല അറിഞ്ഞതെന്നും എന്‍ജിഒ യൂണിയനില്‍ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

പ്രദീപ് കുമാര്‍ സെപ്റ്റംബര്‍ മൂന്നാം തിയതിയാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. മലപ്പുറത്ത് ഹോം നഴ്സായി ജോലിചെയ്യുകയായിരുന്ന യുവതി നാട്ടിലെത്തിയപ്പോള്‍ ഇവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായി.

ഫലം നെഗറ്റീവായിരുന്നു. മലപ്പുറത്തേക്ക് തിരികെ പോകാന്‍കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി ഫോണില്‍ വിളിച്ചപ്പോള്‍ പാലോട് എത്താന്‍ പ്രദീപ് ആവശ്യപ്പെട്ടു.

പാലോട് എത്തി വിളിച്ചപ്പോഴാണ് ഭരതന്നൂരിലെ തന്റെ വീട്ടിലെത്താന്‍ നിര്‍ദേശിച്ചത്. ഭരതന്നൂരിലെ വാടകവീട്ടിലെത്തിയ യുവതിയെ രണ്ടു ദിവസം തുടര്‍ച്ചയായി കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

The post ‘ഡി.വൈ.എഫ്.ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?’; ചെന്നിത്തലയുടെ വാക്കുകള്‍ വിവാദത്തില്‍ first appeared on Keralaonlinenews.