കൊവിഡിന് ഹോമിയോ മരുന്ന്: പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യ മന്ത്രി

google news
കൊവിഡിന് ഹോമിയോ മരുന്ന്: പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം കൊവിഡിന് ഹോമിയോ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ . കോഴിക്കോട് മെഡിക്കല്‍ കോളജ് ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തെ കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകള്‍ തെറ്റിദ്ധാരണാജനകമാണെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ്- 19 പോസിറ്റീവായവരെ ചികിത്സിക്കേണ്ടതില്ലെന്നാണ് ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളോട് പറഞ്ഞത്. കൊവിഡ് പോസിറ്റീവ് ആയവരെയോ ക്വാറന്റൈനില്‍ കഴിയുന്നവരെയോ ചികിത്സിക്കരുതെന്ന് പ്രത്യേകം പറഞ്ഞു. അതേസമയം, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന മരുന്നുകള്‍ കൊടുക്കാവുന്നതാണെന്നാണ് പറഞ്ഞത്. ഈ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലെങ്കില്‍ മാത്രമേ നല്‍കാവൂ.

കൊവിഡിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഹോമിയോ മരുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നമ്മള്‍ തമ്മില്‍ തല്ലേണ്ട സമയമല്ല ഇതെന്നും എല്ലാവരും ഒരുമിച്ച്‌ കൊവിഡിനെതിരെ പോരാടുകയാണ് വേണ്ടതെന്നും അവര്‍ ഓര്‍മിപ്പിച്ചു.

The post കൊവിഡിന് ഹോമിയോ മരുന്ന്: പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യ മന്ത്രി first appeared on Keralaonlinenews.