മാസ്ക് ഇട്ടില്ലേ.. എങ്കിൽ വെടിവച്ചോളൂ : വീഡിയോ വൈറൽ

google news
മാസ്ക് ഇട്ടില്ലേ..  എങ്കിൽ വെടിവച്ചോളൂ : വീഡിയോ വൈറൽ

മാസ്ക് കൊവിഡ് പ്രതിരോധത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. ആരോഗ്യ വിദഗ്ധര്‍ ഉൾപ്പെടെ ഉള്ളവർ മാസ്കിന്റെ പ്രാധാന്യത്തെ കുറിച്ച് പലതവണ പറഞ്ഞിട്ടുള്ളതാണ്. എങ്കിലും ഇപ്പോഴും മാസ്ക് ധരിക്കുന്നതില്‍ പലരും മടി കാണിക്കാറുണ്ട്. അങ്ങനെ എങ്കിൽ മാസ്ക് ഇടാൻ മറന്നാൽ അത് വച്ച് തരാൻ ഒരു യന്ത്രം എത്തിയാൽ എങ്ങനെ ഇരിക്കും. അങ്ങനെ ഒരു യന്ത്രത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

മാസ്ക് ഗണ്‍ എന്നാണ് ഈ യന്ത്രത്തിന്റെ പേര്. അലന്‍ പാന്‍ എന്ന യുഎസ് സ്വദേശിയാണ് ഇതിന്‍റെ നിര്‍മാതാവ്.രാജ്യത്ത് മാസ്‌ക് ധരിക്കാതെ ആളുകൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മാസ്‌ക് വെടി വയ്ക്കുന്ന തോക്ക് കണ്ടുപിടിക്കാൻ കാരണമെന്നാണ് അലന്‍ പാന്‍ പറയുന്നത്. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ഈ തോക്കില്‍ നിന്നും വെടി വയ്ക്കുമ്പോള്‍ മാസ്ക് കൃത്യമായി അവരുടെ മുഖത്ത് വീഴുമെന്നും അലന്‍ പറയുന്നു.അത് അലൻ വീഡിയോയിലൂടെ കാണിക്കുന്നുമുണ്ട്.

The post മാസ്ക് ഇട്ടില്ലേ.. എങ്കിൽ വെടിവച്ചോളൂ : വീഡിയോ വൈറൽ first appeared on Keralaonlinenews.

Tags