കോവിഡ് ബാധിച്ച്‌ തിരുപ്പതി ക്ഷേത്രത്തിലെ മൂന്നു ജീവനക്കാര്‍ മരിച്ചു; 743 ദേവസ്ഥാനം സ്റ്റാഫുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു

google news
കോവിഡ് ബാധിച്ച്‌ തിരുപ്പതി ക്ഷേത്രത്തിലെ മൂന്നു ജീവനക്കാര്‍ മരിച്ചു; 743 ദേവസ്ഥാനം സ്റ്റാഫുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ 743 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. മൂന്നുപേരാണ് ഇവിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. തിരുമലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ ചില പുരോഹിതര്‍ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധിതരായ 743 ജീവനക്കാരില്‍ 402ഓളം പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 338 പേര്‍ തിരുപ്പതിയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ ചികിത്സയിലാണ്.

ഓഗസ്റ്റ് ഒമ്ബതിന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടിവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗാള്‍ അറിയിച്ചതാണ് ഇത്. രണ്ടരമാസത്തെ കോവിഡ് 19 ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 11ന് പൊതുജനങ്ങള്‍ക്കായി വെങ്കടേശ്വരക്ഷേത്രം തുറന്നു കൊടുത്തിരുന്നു.

The post കോവിഡ് ബാധിച്ച്‌ തിരുപ്പതി ക്ഷേത്രത്തിലെ മൂന്നു ജീവനക്കാര്‍ മരിച്ചു; 743 ദേവസ്ഥാനം സ്റ്റാഫുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു first appeared on Keralaonlinenews.