ആകാശം മൂടി ഭീമാകാരമായ പുക : ആരെയും അത്ഭുതപ്പെടുത്തും സിനാബംഗ് അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഈ ദൃശ്യങ്ങൾ

google news
ആകാശം മൂടി ഭീമാകാരമായ  പുക : ആരെയും അത്ഭുതപ്പെടുത്തും സിനാബംഗ് അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഈ ദൃശ്യങ്ങൾ

സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയിലുളള സിനാബംഗ് അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ കട്ടിയില്‍ പുക മൂടി. ആകാശത്ത് ഭീമാകാരമായ പുക ദൃശ്യമായി. 5000 മീറ്റർ (16,400 അടി) ഉയരത്തിലാണ് ആകാശത്തേക്ക് പുക ഉയര്‍ന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരും മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യയിലെ വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഹസാര്‍ഡ് മിറ്റിഗേഷന്‍ സെന്റര്‍ അറിയിച്ചു.

The post ആകാശം മൂടി ഭീമാകാരമായ പുക : ആരെയും അത്ഭുതപ്പെടുത്തും സിനാബംഗ് അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഈ ദൃശ്യങ്ങൾ first appeared on Keralaonlinenews.

Tags