നിങ്ങള്‍ വിചാരിച്ചത് പോലെ മിണ്ടാപ്രാണിയായ നാടന്‍ പെണ്‍കുട്ടിയല്ല സുജാത, ശരിക്കുള്ള സുജാത ദേ ദിതുപോലെയാണ്

google news
നിങ്ങള്‍ വിചാരിച്ചത് പോലെ മിണ്ടാപ്രാണിയായ നാടന്‍ പെണ്‍കുട്ടിയല്ല സുജാത, ശരിക്കുള്ള സുജാത ദേ ദിതുപോലെയാണ്

ഈ കോവിഡ് കാലത്ത് വരള്‍ച്ചയില്‍ കിട്ടിയ കുടിവെള്ളം പോലെയായിരുന്നു മലയാളം സിനിമാ പ്രേമികള്‍ക്ക് സൂഫിയും സുജാതയും എന്ന ചിത്രം. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചു പൂട്ടിയപ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രം ഡിജിറ്റള്‍ പ്ലാറ്റ് ഫോമായ ആമസോണിലൂടെ റിലീസ് ചെയ്യുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസ് എന്ന ഖ്യാതി ചിത്രത്തിന് ലഭിച്ചു.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ രണ്ട് പുതിയ മുഖങ്ങളാണ് മലയാള സിനിമ പരിചയപ്പെട്ടത്. സൂഫിയെ അവതരിപ്പിച്ച ദേവ് മോഹന്റെ ആദ്യ ചിത്രമാണ്. എന്നാല്‍ സുജാതയെ അവതരിപ്പിച്ച അദിതി റാവു ഹൈദാരിയ്ക്ക് അങ്ങനെയല്ല. പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദിതിയുടെ രണ്ടാമത്തെ മലയാള സിനിമയാണിത്. രണ്ട് പേരും ടൈറ്റില്‍ റോളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി.

ചിത്രത്തില്‍ മിണ്ടാന്‍ കഴിയാത്ത നാട്ടിന്‍ പുറത്തുകാരിയായ സുജാതയെയാണ് നമ്മള്‍ കണ്ടത്. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തില്‍ സുജായതിയില്‍ നിന്നും നേരെ വിപരീതമാണ് അദിതി റാവു ഹൈദാരി. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലെ ഹോട്ട് നായികാ സങ്കല്‍പമായ നടിയ്ക്ക് തീര്‍ത്തുമൊരു മേക്കോവര്‍ ആയിരുന്നു സുജാതയുടെ വേഷം.

2006 ല്‍ പ്രജാപതി എന്ന സിനിമയിലൂടെയാണ് അദിതി സിനിമാ ലോകത്ത് എത്തിയത്. പിന്നീട് തമിഴിലും ഹിന്ദിയിലും മുന്‍നിര നായികയായി വളര്‍ന്നു. യേ സാലി സിന്ദകി എന്ന ബോളിവുഡ് ചിത്രം നടിയെ ഹിന്ദി സിനിമാ ലോകത്ത് സുപരിചിതയാക്കി. റോക്ക്‌സ്റ്റാറാണ് അദിതി റാവുവിന്റെ മറ്റൊരു ബോളിവുഡ് ഹിറ്റ്. തമിഴില്‍ മണിരത്‌നത്തിന്റെ കാട്ര് വെളിയിടൈ എന്ന ചിത്രവും ഹൈദാരിയുടെ കരിയറിലെ നേട്ടമാണ്.

The post നിങ്ങള്‍ വിചാരിച്ചത് പോലെ മിണ്ടാപ്രാണിയായ നാടന്‍ പെണ്‍കുട്ടിയല്ല സുജാത, ശരിക്കുള്ള സുജാത ദേ ദിതുപോലെയാണ് first appeared on Keralaonlinenews.