‘ഇനി എന്ന് വരും’ : കാത്തിരിപ്പിലാണ് ചിലരിവിടെ

google news
‘ഇനി എന്ന് വരും’ : കാത്തിരിപ്പിലാണ് ചിലരിവിടെ

ബഹളങ്ങളൊന്നുമില്ലാതെ സിനിമ തീയറ്ററുകൾ ഇന്ന് ശാന്തമാണ്. പക്ഷേ ഈ മൂകത ചിലരിൽ ഉണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. കാരണം ആളും ബഹളളവുമെറുമ്പോഴാണ് സിനിമ തീയറ്ററിനും ലാഭമുളളൂ. മാർച്ച് പകുതിയിൽ തീയറ്ററുകൾ അടഞ്ഞതൊടെ ജീവിതം വഴിമുട്ടിയവർക്കിടയിൽ ഇവരുമുണ്ട്. കണ്ണൂരിലെ അറിയപ്പെടുന്ന തീയേറ്റർ ഉടമയായ ഗണേശനും ഇതുതന്നെയാണ് പറയുന്നത്. ജി.എസ്.ടി അടക്കം വിവിധങ്ങളായ നികുതി ഇനങ്ങളിലായി ഗണേശന്‍ അടക്കുന്നത് ഇരുപത് ലക്ഷത്തോളം രൂപയാണ്. തൊഴിലാളികള്‍ക്കുള്ള വേതനം നല്‍കുവാനും ഏറെ കഷ്ടപ്പെടുകയാണ് താനെന്നും പ്രതീക്ഷയിൽ മാത്രമാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നതെന്നും ഗണേശന്‍ പറയുന്നു.

സിനിമാ തീയറ്റർ അടച്ചത് സിനിമാ മേഖലയെ ഒന്നാകെ തളർത്തിയിട്ടുണ്ട്. തീയറ്റുകൾ തുറക്കുന്നതും കാത്ത് ചില ചിത്രങ്ങൾ വെളിച്ചം കാണാതെ കിടക്കുന്നുമുണ്ട്.നാരാണിപ്പുഴ ഷാനവാസിൻെറ സുഫിയും സുജാതയും ആമസോൺ പ്രൈംവീഡിയോയിലൂടെ റിലീസ് ചെയ്ത മാതൃക വരും നാളുകളിൽ സ്വീകാര്യമായി തുടങ്ങിയാൽ തീയറ്ററുകൾക്ക് ലഭിക്കുന്ന ജനകീയകത നഷ്ടമാകുമോയെന്ന് തീയറ്റർ ഉടമകൾ ഭയക്കുന്നു. സിനിമാ ചിത്രീകരണവും കോവിഡ് കാലത്ത് ഏറെ ബുന്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ പകുതിയിൽ മുടങ്ങിയ ചുരുക്കം ചില സിനിമകൾ മാത്രമെ നിലവിൽ ചിത്രീകരണം പുനരാരംഭിച്ചിട്ടുളളൂ. കൊവിഡ് ഭീതി ഒഴിഞ്ഞില്ലെങ്കിൽ അവയും തീയറ്ററുകളിൽ എത്തുമോയെന്നതിൽ ഉറപ്പില്ല. ചുരുക്കത്തിൽ സിനിമ തീയറ്റർ അടഞ്ഞുകിടക്കുന്നത് സിനിമാ മേഖലയെ ഒന്നാകെ ഇരുട്ടിലാഴാത്തുകയാണ്. ഒപ്പം അനേകം ജീവിതങ്ങളെയും.

The post ‘ഇനി എന്ന് വരും’ : കാത്തിരിപ്പിലാണ് ചിലരിവിടെ first appeared on Keralaonlinenews.