കെ എം ബഷീർ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

google news
കെ എം ബഷീർ അവാര്‍ഡിന്  എന്‍ട്രികള്‍ ക്ഷണിച്ചു

കണ്ണൂർ : തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ കെ എം ബഷീർസ്മാരക പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.

25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ് . മലയാള പത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക.

എന്‍ട്രികള്‍ കണ്‍വീനര്‍ കെ എം ബശീര്‍ സ്മാരക അവാര്‍ഡ് സമിതി , സിറാജ് ദിനപത്രം, ഈസ്റ്റ് നടക്കാവ് , കോഴിക്കോട് , എന്ന വിലാസത്തില്‍ ഈ മാസം 20നകം അയക്കണം. ബശീറിന്റെ ഒന്നാം ചരമ വാര്‍ഷികമായ ആഗസ്റ്റ് മൂന്നിന് അവാര്‍ഡ് പ്രഖ്യാപിക്കും.

The post കെ എം ബഷീർ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു first appeared on Keralaonlinenews.