നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

google news
നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാന നഗരം സങ്കീര്‍ണ അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവരും, കാര്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. നഗരം അഗ്‌നിപര്‍വ്വതത്തിന് മുകളിലാണ് ഉള്ളതെന്നും അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും പൂന്തുറ കേന്ദ്രീകരിച്ച് 200 പിസിആര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി കൂടുതല്‍ ആശുപത്രികള്‍ കണ്ടെത്തിയിട്ടുണ്ട്. പാളയം കമേര്‍ഷ്യല്‍ ഏരിയ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി. മുഴുവന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ബോയ്‌സിനെയും ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുമെന്നും ഓണ്‍ലൈന്‍ ഡെലിവറി ബോയ്‌സ് കൂട്ടം കൂടി നില്‍ക്കരുതെന്നും മന്ത്രി എടുത്ത് പറഞ്ഞു.

നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഉണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയുക സര്‍ക്കാരാണെന്നും, അക്കാര്യം മറച്ചുവെക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്നും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരത്തില്‍ 20 ദിവസത്തിനിടെ 22 സമ്പര്‍ക്ക കേസുകളാണ് ഉണ്ടായത്. ഇതില്‍ 13 ഉം ഉറവിടമില്ലാത്തത്. ഇതാണ് ആശങ്ക ഉയര്‍ത്തുന്നത്.

The post നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ first appeared on Keralaonlinenews.

Tags