എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു

google news
എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു

പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു. രാജി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണ്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫിലിപ്പെയ്ക്ക് പകരം സെന്റര്‍ റൈറ്റ് മേയര്‍ ജീന്‍ കാസ്റ്റെക്‌സ് പുതിയ മന്ത്രിസഭയെ നയിക്കും.

2017 മേയ് 15നാണ് സെന്റര്‍ റൈറ്റ് റിപ്പബ്ലിക്കന്‍ മേയറായ എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കുറച്ചുനാളുകളായി ഫ്രഞ്ച് സര്‍ക്കാരില്‍ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രാദേശികമായ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഫിലിപ്പെയുടെ രാജിയ്ക്ക് കാരണമായി.

The post എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു first appeared on Keralaonlinenews.

Tags