കൊവിഡ്; ലോകത്ത് മരിച്ചവരുടെ എണ്ണം 5,29,197 ആയി

google news
കൊവിഡ്; ലോകത്ത് മരിച്ചവരുടെ എണ്ണം 5,29,197 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,29,197 ആയി. ഒരു കോടി പതിനൊന്ന് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി അറന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി തൊള്ളായിരത്തി എഴുപത്തൊന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതിനിടെ, കൊവിഡ് മരുന്നുകളുടെ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുപത്തെട്ട് പുതിയ കേസുകളും 5,170 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 616 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി ഒന്ന് ആയി. രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും പുതിയ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു.

ബ്രസീലില്‍ ഇന്നലെ 1,264 പേരാണ് മരിച്ചത്. 63,254 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 176 പേര്‍ കൂടി മരിച്ചു. 9,859 ആണ് ഇവിടുത്തെ മരണസംഖ്യ. സ്പെയിനില്‍ ഇന്നലെ 17 പേരാണ് മരിച്ചത്. 28,385 ആണ് രാജ്യത്തെ മരണസംഖ്യ. ബെല്‍ജിയത്തില്‍ ഇന്നലെ നാല് പേരാണ് മരിച്ചത്. ഇറ്റലിയില്‍ 15 പേരും ബിട്ടനില്‍ 136 പേരും ഫ്രാന്‍സില്‍ 18 പേരുമാണ് ഇന്നലെ മരിച്ചത്. മെക്സിക്കോയില്‍ 679 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 29,189 ആയി. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. ഇവിടെ മരണസംഖ്യ 10,920 ആണ്. 4,551 ആണ് പാകിസ്താനിലെ മരണസംഖ്യ.

അതിനിടെ, കൊവിഡ് മരുന്നുകളുടെ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 39 രാജ്യങ്ങളിലായി 5,500 പേരെയാണ് മരുന്ന് പരീക്ഷണത്തിന് തെരഞ്ഞെടുത്തതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ടെഡ്രോസ് അഥനോം പറഞ്ഞു. പ്രതിരോധ വാക്സിന്‍ എന്ന് ലഭ്യമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അഥനോം വ്യക്തമാക്കി.

The post കൊവിഡ്; ലോകത്ത് മരിച്ചവരുടെ എണ്ണം 5,29,197 ആയി first appeared on Keralaonlinenews.