കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ; ഫ്രാന്‍സ് മുന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണം

google news
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ; ഫ്രാന്‍സ് മുന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് മുന്‍ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം. മന്ത്രിസഭകള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫിലിപ്പെ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് പോലും ക്ഷാമം അനുഭവപ്പെട്ടെന്നുമായിരുന്നു ആരോപണം. സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

The post കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ; ഫ്രാന്‍സ് മുന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണം first appeared on Keralaonlinenews.

Tags