നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന് 40 കോടി രൂപ അനുവദിച്ചു : മന്ത്രി വി.എസ്.സുനിൽകുമാർ

google news
നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന് 40 കോടി രൂപ അനുവദിച്ചു : മന്ത്രി വി.എസ്.സുനിൽകുമാർ

സംസ്ഥാനത്ത് നെൽവയലുകൾ കൃഷിയോഗ്യമാക്കി സംരക്ഷിക്കുന്ന വയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന് സർക്കാർ 40 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രകൃതി ദത്തമായ ജലസംഭരണികൾ എന്ന നിലയിൽ നെൽവയലുകൾ സംരക്ഷിക്കേണ്ട ചുമതല ഉടമകൾക്കുണ്ട്. തങ്ങളുടെ നെൽവയലുകൾ കൃഷിയോഗ്യമാക്കുന്നതിലൂടെ ഉടമകൾ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയുമാണ് സംരക്ഷിക്കുന്നത്. ഈ മഹത്തായ പ്രവർത്തനത്തിനുളള അംഗീകാരം കൂടിയാണ് റോയൽറ്റി എന്ന നിലയിൽ നൽകുന്നതെന്ന് മന്ത്രി അറിയിച്ചു.

ഹെക്ടർ ഒന്നിന് 2000 രൂപ നിരക്കിലാണ് നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നത്. ഇപ്പോൾ അനുവദിച്ചിട്ടുളള 40 കോടി രൂപയ്ക്ക് പുറമേ, വർഷം തോറും റോയൽറ്റി നൽകുന്നതിനാണ് തീരുമാനിച്ചിട്ടുളളത്.

കേരളത്തിൽ അവശേഷിക്കുന്ന നെൽവയലുകൾ പൂർണമായും സംരക്ഷിക്കുന്നതിനും ഇനി ഒരിഞ്ചുപോലും തരിശിടാതെയും നെൽവയലുകളുടെ വിസ്തൃതി വർദ്ധിപ്പിച്ചും കേരളത്തിന്റെ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും നെല്ലുൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുമാണ് സംസ്ഥാന കൃഷി വകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുളളത്.

ഭരണത്തിന്റെ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഉപഹാരമാണ് റോയൽറ്റിയെന്നും കൂടുതൽ പേർ നെൽകൃഷിയിലേക്ക് വരണമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

The post നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന് 40 കോടി രൂപ അനുവദിച്ചു : മന്ത്രി വി.എസ്.സുനിൽകുമാർ first appeared on Keralaonlinenews.

Tags