സൗദിയില്‍ കോവിഡ് പ്രതിരോധ ലംഘനത്തിന് കടുത്ത പിഴ

google news
സൗദിയില്‍ കോവിഡ് പ്രതിരോധ ലംഘനത്തിന് കടുത്ത പിഴ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത പിഴ. മാസ്‌ക് ധരിക്കാതിരുന്നാല്‍ ആയിരം റിയാലാണ് പിഴ. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ പാബല്യത്തിലാക്കിയത്.

അതേസമയം പരിമിതമായ എണ്ണം ആളുകള്‍ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ക്ക് അനുമതി നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകളിലും വിശ്രമ കേന്ദ്രങ്ങളിലും ഫാമുകളിലും 50ല്‍ കൂടാത്ത ആളുകള്‍ക്ക് സംഗമങ്ങള്‍ നടത്താം. വിവാഹം, പാര്‍ട്ടികള്‍ തുടങ്ങിയ പരിപാടികളിലും അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 50 ആയിരിക്കും.

ഷോപ്പിംഗ് സെന്ററുകള്‍ മാളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കുന്നത് തടയുക, പരിശോധനയില്‍ കൂടിയ താപ നില രേഖപ്പെടുത്തിയാല്‍ തുടര്‍ പരിശോധനക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക എന്നിവയും ആയിരം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലും പിഴ ചുമത്തും.

The post സൗദിയില്‍ കോവിഡ് പ്രതിരോധ ലംഘനത്തിന് കടുത്ത പിഴ first appeared on Keralaonlinenews.

Tags