ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊല; അമേരിക്കയില്‍ നിന്നും പ്രതിഷേധം ബ്രിട്ടനിലേക്കും ആളിപ്പിടിക്കുന്നു

google news
ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊല; അമേരിക്കയില്‍ നിന്നും പ്രതിഷേധം ബ്രിട്ടനിലേക്കും ആളിപ്പിടിക്കുന്നു

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ ലണ്ടന്‍ തെരുവുകളിലും. അമേരിക്കയില്‍ പോലീസ് കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭമാണ് യുകെയിലേക്കും പടരുന്നത്. യുകെയില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തന്നെയാണ് ബിഎല്‍എം പ്രതിഷേധക്കാരുടെ തീരുമാനം. മിനെയാപൊളിസ് ഓഫീസര്‍ കഴുത്തില്‍ മുട്ടുകുത്തി ഇരുന്നതോടെയാണ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ കലാശിലച്ചത്. ഇന്നലെ രാത്രിയോട് യുഎസിലെ 30 നഗരങ്ങളിലേക്ക് അക്രമം വ്യാപിച്ചു.

നൂറുകണക്കിന് പ്രതിഷേധക്കാരാണ് ബെക്കാമിലെ റൈ ലെയിനില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. ഇതോടെ ബസുകളും, കാറുകളും വഴിയില്‍ കുടുങ്ങി. അടുത്ത ആഴ്ച ബിഎല്‍എം മൂവ്‌മെന്റ് ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായാണ് ഈ പ്രതിഷേധം. ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങള്‍ക്ക് പുറമെ ലണ്ടനും പ്രതിഷേധങ്ങള്‍ക്ക് വേദിയാകും. ‘യുകെയും നിരപരാധിയല്ല’ എന്നാണ് പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം.

നോര്‍ത്ത് ലണ്ടനില്‍ ഒരു ചെറിയ സംഘം മറ്റൊരു പ്രതിഷേധ മാര്‍ച്ചും നടത്തി. പോലീസിനെ തന്നെ നിരോധിക്കാനാണ് ഇവരുടെ ബാനര്‍ ആവശ്യപ്പെട്ടത്. കൊറോണാവൈറസ് പടരാതിരിക്കാനുള്ള രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ചിലര്‍ മാസ്‌കും ഒഴിവാക്കി. മധ്യലണ്ടനിലെ ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ ഫ്‌ളോയ്ഡിന് വേണ്ടി മുട്ടുകുത്താന്‍ ഒരുമിക്കുന്ന പരിപാടിയാണ് പ്രതിഷേധക്കാര്‍ തുടര്‍ന്ന് ഒരുക്കുന്നത്. ഇതൊരു ആഗോള വിഷയമാക്കി ഉയര്‍ത്തി അമേരിക്കന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

അടുത്ത ആഴ്ച യുഎസ് എംബസിക്ക് മുന്നിലും പ്രതിഷേധം നടത്തും. ജോര്‍ജ്ജിയയില്‍ ഈ മാസം ആദ്യം സായുധനല്ലാത്ത 25കാരന്‍ അഹ്മൗദ് അര്‍ബെറിയെ രണ്ട് വെള്ളക്കാര്‍ വെടിവെച്ച് കൊന്നതിന് പുറമെ, മാര്‍ച്ചില്‍ ലൂയിസ്‌വില്ലെ പോലീസ് 26കാരിയായ കറുത്ത വംശജ ബ്രെയോണ ടെയ്‌ലറെ വെടിവെച്ച് കൊന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഫ്‌ളോയ്ഡിന്റെ കൊലപാതകം. യുഎസില്‍ നിയമ സംഘങ്ങളും, കറുത്ത വംശജരും തമ്മിലുള്ള സംഘര്‍ഷത്തിലേക്കാണ് കൊലപാതകങ്ങള്‍ വഴിവെച്ചത്.

The post ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊല; അമേരിക്കയില്‍ നിന്നും പ്രതിഷേധം ബ്രിട്ടനിലേക്കും ആളിപ്പിടിക്കുന്നു first appeared on Keralaonlinenews.

Tags