‘അനുഷ്‌കയില്‍ നിന്നും ഞാന്‍ പഠിച്ചത് അതാണ്’; രവിചന്ദ്രന്‍ അശ്വിനോട് വീരാട്

google news
‘അനുഷ്‌കയില്‍ നിന്നും ഞാന്‍ പഠിച്ചത് അതാണ്’; രവിചന്ദ്രന്‍ അശ്വിനോട് വീരാട്

ഇന്ത്യന്‍ ക്രിക്കറ്റ് പ്ലേയര്‍ രവിചന്ദ്രന്‍ അശ്വിനുമായുള്ള ഇന്‍സ്റ്റാഗ്രാം ലൈവില്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി. അനുഷ്‌ക എല്ലാ തീരുമാനങ്ങളും നിര്‍ഭയമായാണ് എടുക്കുക എന്ന് വീരാട് അശ്വിനോട് പറഞ്ഞു. ചെയ്യേണ്ട സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും അനുഷ്‌ക ഇങ്ങനെ തന്നെയാണെന്നും വീരാട് കൂട്ടിച്ചേര്‍ത്തു.

‘എല്ലാ കാര്യങ്ങളിലും ശരിയായ തീരുമാനങ്ങള്‍ മാത്രമാണ് അനുഷ്‌ക എടുക്കുക. അവള്‍ മനസ് പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നയാളാണ്. തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അനുഷ്‌ക അതില്‍ തന്നെ ഉറച്ച് വിശ്വസിക്കുകയും ചെയ്യും. ഈ ?ഗുണമാണ് ഞാന്‍ അനുഷ്‌കയില്‍ നിന്നും പഠിച്ചത്’. വീരാട് പറഞ്ഞു.

എന്റെ ബോഡി ലാം?ഗ്വേജ് മനസിലാക്കി ഞാനെന്താണ് ഗ്രൗണ്ടില്‍ ചെയ്യാന്‍ പോകുന്നത് എന്ന് മനസിലാക്കാനും അനുഷ്‌കയ്ക്ക് സാധിക്കും. എന്നോട് സംസാരിക്കുക പോലും ചെയ്യാതെ എന്റെ മനസില്‍ എന്താണെന്ന് മനസിലാക്കാന്‍ അവള്‍ക്ക് കഴിയും വീരാട് പറഞ്ഞു.

The post ‘അനുഷ്‌കയില്‍ നിന്നും ഞാന്‍ പഠിച്ചത് അതാണ്’; രവിചന്ദ്രന്‍ അശ്വിനോട് വീരാട് first appeared on Keralaonlinenews.