മാസ്‌ക് ധരിക്കാത്തതിന് പിഴ : കാസർഗോഡ് ജില്ലയില്‍ ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്തു

google news
മാസ്‌ക് ധരിക്കാത്തതിന്  പിഴ : കാസർഗോഡ് ജില്ലയില്‍ ഇതുവരെ  3336 പേര്‍ക്കെതിരെ കേസെടുത്തു

കാസർഗോഡ് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 3336 പേര്‍ക്കെിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം (മെയ് 30) 188 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2552 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3208 പേരെ അറസ്റ്റ് ചെയ്തു. 1091 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച (മെയ് 30) 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

മഞ്ചേശ്വരം-2, കുമ്പള-2, കാസര്‍കോട് – 2, ബദിയടുക്ക-1, ആദൂര്‍ – 1 ബേഡകം – 1, മേല്‍പ്പറമ്പ-1, ബേക്കല്‍ – 1, ഹോസ്ദുര്‍ഗ്-1, ചന്തേര-1, ചിറ്റാരിക്കാല്‍- 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

The post മാസ്‌ക് ധരിക്കാത്തതിന് പിഴ : കാസർഗോഡ് ജില്ലയില്‍ ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്തു first appeared on Keralaonlinenews.